കേരള സംസ്ഥാന മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുച്ചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹന ഉടമകളുടെ സംഘടനയാണ് അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരള അഥവാ അവോക്.

   വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉടമകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഉടമകൾക്ക് സഹായവും പിന്തുണയും നൽകുക എന്നുള്ളതാണ് സംഘടയുടെ പ്രഖ്യാപിത ലക്ഷ്യം. ഒപ്പം സംസ്ഥാനത്തെ റോഡ് , ഗതാഗതം, റോഡ് സുരക്ഷ,  തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മക തിരുത്തൽ ശക്തിയായി അവോക് നിലകൊള്ളും.

     ചോദിക്കാനും പറയാനും ആരുമില്ല എന്ന ബലത്തിൽ നാളിതുവരെ വാഹന ഉടമകളെ ചൂഷണം ചെയ്യുകയും പീഢിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്കും വാഹനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്ന സേവന ദാതാക്കൾക്കും കടിഞ്ഞാണിടുക എന്നുള്ളതും    സംഘടയുടെ അടിസ്ഥാന ലക്ഷ്യമാണ്.

കേരള സംസ്ഥാന മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുച്ചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹന ഉടമകളുടെ സംഘടനയാണ് അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരള അഥവാ അവോക്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉടമകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഉടമകൾക്ക് സഹായവും പിന്തുണയും നൽകുക എന്നുള്ളതാണ് സംഘടയുടെ പ്രഖ്യാപിത ലക്ഷ്യം. ഒപ്പം സംസ്ഥാനത്തെ റോഡ് , ഗതാഗതം, റോഡ് സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മക തിരുത്തൽ ശക്തിയായി അവോക് നിലകൊള്ളും. ചോദിക്കാനും പറയാനും ആരുമില്ല എന്ന ബലത്തിൽ നാളിതുവരെ വാഹന ഉടമകളെ ചൂഷണം ചെയ്യുകയും പീഢിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്കും വാഹനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്ന സേവന ദാതാക്കൾക്കും കടിഞ്ഞാണിടുക എന്നുള്ളതും സംഘടയുടെ അടിസ്ഥാന ലക്ഷ്യമാണ്.

വാഹന ഉടമകളുടെ സംഘടന എന്ന നിലയിൽ കേരളത്തിലെ വാഹന ഉടമകൾ നേരിടുന്ന, ചുവടെ നൽകിയിരിക്കുന്ന അടിയന്തിര പ്രാധാന്യം അർഹിക്കുന്ന  6 പ്രശ്നങ്ങളിൽ AVOK നിയമ പോരാട്ടങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും കടക്കുകയാണ്. അതിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

e30

1- ഇന്ധനകളിൽ മായം ചേർക്കുന്നതിനെതിരെ...

ഓടുന്ന വാഹനങ്ങൾക്ക് തീ പിടിപ്പിക്കുകയും ഇന്ധനക്ഷമത 30% വരെ കുറക്കുകയും വാഹനങ്ങൾക്ക് ഗുരുതരമായ സാങ്കേതിക തകരാറുകൾക്ക് കാരണമാകുകയും ചെയ്യുന്ന എഥനോൾ പെട്രോളിനെതിരെയും , ഐസോബ്യൂട്ടനോൾ ഡീസലിനെതിരെയും ഹൈഡ്രജൻ സി എൻ ജി ക്കെതിരെയും സുപ്രീംകോടതിയിൽ…
speed.jpg

2- ദേശീയ പാതയിലെ പിടിച്ചു പറിക്കെതിരെ...

കഴുത്തറപ്പൻ ടോൾ കൂടാതെ വേഗ പരിധി ലംഘനം എന്ന എന്ന പേരിൽ കേരളത്തിലെ വാഹന ഉടമകളിൽ നിന്ന് വൻതോതോതിൽ പിഴ കൂടി ഈടാക്കാൻ ഉദ്ദേശിച്ചു കൊണ്ട് വേഗപരിധി 60 Km / Hour ആയി കുറച്ചതിനെതിരെയും ദേശീയ പാതകളിൽ കൂടിയ വേഗപരിധി 120 Km / Hour ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും NHAI ക്ക് എതിരെ ഹൈക്കോടതിയിൽ
pantheerankavu toll plaza 1 jpg

3-അന്യായ ടോൾ പിരിവിനെതിരെ

ദേശീയ പാത വികസനത്തിന് ചില്ലിക്കാശ് കൊടുക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ പാത ടോൾ നിരക്ക് 30 രൂപ മുതൽ ആരംഭിക്കുമ്പോൾ ദേശീയ പാത വികസനത്തിന് 5000 കോടി രൂപ നൽകിയ കേരളത്തിലെ ദേശീയ പാതയിൽ ടോൾ നിരക്ക് തുടങ്ങുന്ന തുടങ്ങുന്നത് തന്നെ 180 രൂപയിൽ നിന്നാണ്. കേരളത്തിലെ വാഹന ഉടമകളെ കണ്ണിൽ ചോരയില്ലാതെ ചൂഷണം ചെയ്യുന്ന NHAI യുടെ വിവേചന നയത്തിനെതിരെ ഹൈക്കോടതിയിൽ .
fae

4-നഗരങ്ങളിൽ ശാസ്ത്രീയ പാർക്കിംഗ് സൗകര്യം

വാഹന ഉടമകളിൽ നിന്ന് ഭീമമായ GST യും സെസുകളും കഴുത്തറപ്പൻ റോഡ് നികുതിയും ഈടാക്കിയിട്ടും സംസ്ഥാനത്തെ വലിയ നഗരങ്ങളിലും ചെറിയ ടൗണുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ ശാസ്ത്രീയമായ പാർക്കിങ് സൗകര്യം ഏർപ്പാടാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കെതിരെയും പൊതു മരാമത്ത് വകുപ്പിനെതിരെയും നിയമ നടപടികളുമായി ഹൈക്കോടതിയിൽ
image 1742250859

5- Mission Road Safety. സമഗ്ര റോഡ് സുരക്ഷാ പദ്ധതി.

സംസ്ഥാനത്തെ  അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ  പരമാവധി തടയുകയും ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന വിധം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുക  എന്നത് അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇൗ ലക്ഷ്യം മുൻനിർത്തിയാണ് ഒരു സംസ്ഥാനതല സമഗ്ര റോഡ് സുരക്ഷാ പദ്ധതി ഞങ്ങൾ ആരംഭിച്ചിട്ടുളളത്. പ്രശ്നത്തിന്റെ മർമ്മം കൃത്യമായി മനസ്സിലാക്കി അത് പരിഹരിക്കാനുതകുന്ന ശാസ്ത്രീയമായ പ്രവർത്തനങ്ങ ളാണ്  പദ്ധതിയിൽ  ഉൾക്കൊളളിച്ചിട്ടുളളത്.   Awareness (ബോധവൽക്കരണം), Arrangements (ക്രമീകരണം), Enforcements (നിയമനടപടികൾ)  എന്നിങ്ങനെ  മൂന്ന് ഘട്ടങ്ങളുളള  പദ്ധതിയാണിത്.
whatsapp image 2026 06 08 at 1.57.32 pm

6- അപകടമുണ്ടാക്കുന്ന തെരുവ് നായകൾക്കെതിരെ...

കേരളത്തിൽ നൂറുകണക്കിന് മനുഷ്യരാണ് തെരുവ് നായകൾ റോഡിന് കുറുകെ ചാടിയും കടിക്കാനോടിച്ചും മറ്റുമുണ്ടായ അപകടങ്ങളിൽ മരണപ്പെട്ടത് . ഇരുചക്ര വാഹനങ്ങളാണ് ഏറ്റവുമധികം തെരുവ് നായകളുടെ അക്രമങ്ങൾക്കിരയാകുന്നത്. റോഡ് സുരക്ഷയെകുറിച്ചുള്ള ഞങ്ങളുടെ ആദ്യ ആലോചനയിൽ തന്നെ തെരുവ് നായ ഭീഷണി വിഷയീഭവിച്ചിരുന്നു. തെരുവ് നായകള കൂട്ടത്തോടെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പരിഹാരവും ഈ പ്രശ്നത്തിനില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട പദ്ധതിയാണ് നായ മുക്ത നഗരം.

വാഹന ഉടമകളെ സംബന്ധിച്ച സുപ്രധാനമായ ഈ 6 പ്രശ്നങ്ങളിൽ അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള പ്രവർത്തനങ്ങളിലേക്കും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടങ്ങൾക്കുമായി ഇറങ്ങുകയാണ്. വൻ സാമ്പത്തികച്ചിലവ് പ്രതീക്ഷിക്കുന്ന ഈ പ്രവർത്തനങ്ങൾക്ക് ഒരു വാഹന ഉടമ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനാൽ അവോക് പ്രവർത്തന ഫണ്ടിലേക്ക് താങ്കളുടെ കഴിവിന്റെ പരമാവധി  സംഭാവന ചെയ്യുക.


സംഭാവനകൾ അയക്കാൻ താങ്കളുടെ പേരും നമ്പറും നൽകിയ ശേഷം താഴെ കാണുന്ന Donate now ബട്ടനിൽ അമർത്തുക.

താങ്കൾ ആവൊക് മെമ്പർഷിപ് എടുത്തോ? ഇല്ലെങ്കിൽ ഉടൻ മെമ്പർഷിപ്പ് അപേക്ഷ നൽകുക.

Enter Amount